Tuesday, April 16, 2013

ആണവച്ചില്ല് പരാജയമോ?

ആറ്റോമിക് ചില്ല് എൻകോഡിങ് പരാജയമാണെന്ന് കാണിച്ച് കുറേ പോസ്റ്റുകൾ കണ്ടു.

യൂണികോഡ് ചിഹ്നങ്ങളെയാണ് എൻകോഡ് ചെയ്യുന്നത് എന്നാണ് എന്റെ അറിവ് സ്വരങ്ങളെയാല്ല. അതനുസരിച്ചാണ് അ, ാ, ഇ, ി, ർ , ൎപ (മേൽക്കുത്ത്) ഇവക്കെല്ലാം പ്രത്യേകം കോഡ് പോയിന്റ് അനുവദിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ചില്ല് എൻകോഡു ചെയ്തതിൽ യാതൊരു അപാകതയുമില്ല.

ചില്ല് എൻകോഡിങ്ങിനെതിരെയുള്ള പ്രധാനവാദം, അത് സെർച്ച് തകരാറിലാക്കുന്നു എന്നതാണ്. സെർച്ച് പ്രശ്നം ഉള്ളത് ചില്ലിൽ മാത്രമല്ല. സമസ്തപദങ്ങളിൽ എല്ലാം ആ പ്രശ്നമുണ്ട്. ആ പ്രശ്നങ്ങൾ ഓപ്പറേറ്റിങ് സിസ്റ്റം ലെവലിൽ പരിഹരിക്കപ്പെടുമ്പോഴാണ് അത്  മലയാളഭാഷയെ പൂർണ്ണമായും പിന്തുണക്കുന്നു എന്നു പറയേണ്ടത്.

സൂര്യാതപത്തിൽ നിന്ന് ആതപം, കാബൂളിവാലയിൽ നിന്ന് കാബൂൾ തുടങ്ങിയവ സെർച്ച് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിലാവണം മലയാളം കമ്പ്യൂട്ടിങ് വികസിക്കേണ്ടത്. അല്ലാതെ എൻകോഡിങ് ഒഴിവാക്കിക്കൊണ്ടുള്ള സൂത്രപ്പണിയിലൂടെയല്ല.

യൂണികോഡിൽ ഇനിയും സാധ്യമായവയൊക്കെ എൻകോഡ് ചെയ്യപ്പെടണമെന്നും തുല്യത ഓപ്പറേറ്റിങ് സിസ്റ്റം ലെവലിൽ കൊണ്ടുവരുകയും വേണമെന്നാണ് എന്റെ അഭിപ്രായം. ('ച്ച' - യുടെ രണ്ടുതരത്തിലുള്ള എൻകോഡിങ് ഉദാഹരണം.)

ഇനി ആണവച്ചില്ല് പരാജയമാണെന്ന വാദത്തെപ്പറ്റി. 

ആണവച്ചില്ല് യൂണികോഡ് എൻകോഡ് ചെയ്തെങ്കിലും അതിനെ ഇതുവരെയും ആരും കാര്യമായി പിന്തുണക്കാൻ തുടങ്ങിയിട്ടില്ല. ഉപയോഗത്തെക്കുറിച്ച് താരതമ്യം ചെയ്യാനുള്ള കാലം ഇതുവരെയും ആയിട്ടില്ലെന്നാണ് എന്റെ അഭിപ്രായം.

No comments:

Post a Comment